മികവ് തെളിയിച്ച 52 കുട്ടികൾക്ക് സർക്കാരിൻ്റെ അംഗീകാരം

മികവ് തെളിയിച്ച 52 കുട്ടികൾക്ക്  സർക്കാരിൻ്റെ അംഗീകാരം
Nov 13, 2026 10:05 AM | By PointViews Editor

വിവിധ മേഖലകളിൽ അസാധാരണമായ കഴിവും മികവും പ്രകടിപ്പിച്ച കുട്ടികളെ ആദരിക്കുന്നതിനായി വനിതാ ശിശു വികസന വകുപ്പ് ഏർപ്പെടുത്തിയ ഉജ്ജ്വലബാല്യം പുരസ്‌കാരം 2025ന് സംസ്ഥാനത്തെ 14 ജില്ലകളിൽ നിന്നായി 52 കുട്ടികളെ തെരഞ്ഞെടുത്തതായി വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ അറിയിച്ചു. കല, കായികം, സാഹിത്യം, ശാസ്ത്രം, സാമൂഹിക പ്രവർത്തനം, പരിസ്ഥിതി സംരക്ഷണം, വിവരസാങ്കേതികവിദ്യ, കൃഷി, മാലിന്യസംസ്‌കരണം, ജീവകാരുണ്യ പ്രവർത്തനം, ക്രാഫ്റ്റ്, ശില്പനിർമ്മാണം, അസാമാന്യ ധൈര്യം പ്രകടിപ്പിച്ചുള്ള പ്രവർത്തനങ്ങൾ തുടങ്ങി വിവിധ മേഖലകളിൽ മികവ് തെളിയിച്ച കുട്ടികളാണ് പുരസ്‌കാരത്തിന് അർഹരായത്. കുട്ടികളുടെ പ്രതിഭകൾക്ക് അംഗീകാരം നൽകുന്നതിനും ആത്മവിശ്വാസവും സർഗാത്മകതയും പ്രോത്സാഹിപ്പിക്കുന്നതിനുമാണ് പുരസ്‌കാരം നൽകുന്നതെന്ന് സെക്രട്ടേറിയറ്റിലെ പി ആർ ചേംബറിൽ നടന്ന വാർത്താസമ്മേളനത്തിൽ മന്ത്രി അറിയിച്ചു.

ആറ് മുതൽ 11 വയസ്സുവരെയും 12 മുതൽ 18 വയസ്സുവരെയും പ്രായമുള്ള കുട്ടികളെ രണ്ട് വിഭാഗങ്ങളായി തിരിച്ചാണ് പുരസ്‌കാരത്തിന് പരിഗണിച്ചത്. പൊതുവിഭാഗത്തിലും ഭിന്നശേഷി വിഭാഗത്തിലും പ്രത്യേകം പുരസ്‌കാരങ്ങൾ നൽകുന്നുണ്ട്. ഓരോ ജില്ലയിൽ നിന്നും പരമാവധി നാലു കുട്ടികളെ വീതമാണ് തെരഞ്ഞെടുത്തത്. ജില്ലാ കളക്ടർ അധ്യക്ഷനായ സമിതിയാണ് ജേതാക്കളെ നിശ്ചയിച്ചത്. 25,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് ഓരോ പുരസ്‌കാരവും. നവംബർ 14ന് തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാനതല ശിശുദിനാഘോഷ ചടങ്ങിൽ പുരസ്‌കാരങ്ങൾ വിതരണം ചെയ്യും.


സാമൂഹികമോ സാമ്പത്തികമോ ശാരീരികമോ ആയ പരിമിതികൾ കുട്ടികളുടെ കഴിവുകൾക്ക് തടസമാകരുതെന്നും അവസരങ്ങളും പ്രോത്സാഹനവും ലഭിച്ചാൽ ഓരോ കുട്ടിക്കും പ്രതിഭ തെളിയിക്കാനാകുമെന്നും ഉജ്ജ്വലബാല്യം പുരസ്‌കാരം സന്ദേശം നൽകുന്നു. ഭിന്നശേഷിക്കാരായ കുട്ടികളുടെ കഴിവുകൾ അംഗീകരിക്കുന്നതിലൂടെ തുല്യ അവസരങ്ങളുടെ പ്രാധാന്യവും ഉയർത്തിക്കാട്ടുന്നു. പുരസ്‌കാരജേതാക്കളായ കുട്ടികളെ അഭിനന്ദിക്കുന്നതായും അവരുടെ കഴിവുകൾ കൂടുതൽ ഉയരങ്ങളിലെത്തിക്കാൻ ആവശ്യമായ പിന്തുണ ഉറപ്പാക്കേണ്ടത് സമൂഹത്തിന്റെ കൂട്ടായ ഉത്തരവാദിത്വമാണെന്നും മന്ത്രി പറഞ്ഞു.

ഈ വർഷത്തെ ശിശുദിനം നവംബർ 14-ന് തിരുവനന്തപുരത്തെ ഡി.പി.ഐ. ജംഗ്ഷനിലുള്ള ജവഹർ സഹകരണ ഭവനിൽ വിപുലമായ പരിപാടികളോടെ ആഘോഷിക്കും. കുട്ടികളുടെ അവകാശങ്ങൾ, കഴിവുകൾ, സർഗാത്മകത, സാമൂഹിക പങ്കാളിത്തം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് വനിതാ ശിശു വികസന വകുപ്പ് പരിപാടികൾ സംഘടിപ്പിക്കുന്നത്.

കുട്ടികളിൽ ചിന്താശേഷി, ആശയവിനിമയ മികവ്, ആത്മവിശ്വാസം, സാമൂഹിക അവബോധം, പ്രസംഗകല എന്നിവ വളർത്തുന്നതിനായി യു.പി., ഹൈസ്‌കൂൾ വിഭാഗം വിദ്യാർത്ഥികൾക്കായി ജില്ലാതലത്തിലും സംസ്ഥാനതലത്തിലും പ്രസംഗമത്സരം സംഘടിപ്പിക്കുന്നുണ്ട്. നെഹ്റുവിന്റെ ആശയങ്ങളും ചിന്താധാരകളും സമകാലിക സാഹചര്യത്തിലും പ്രസക്തമാണെന്ന ബോധ്യം കുട്ടികളിൽ വളർത്തുകയാണ് ലക്ഷ്യം. ജില്ലാതലത്തിൽ ഒന്നാം സ്ഥാനം നേടുന്നവർക്കാണ് സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കാൻ അവസരം. നവംബർ 14-ന് തിരുവനന്തപുരത്ത് നടക്കുന്ന മത്സരത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടുന്നവർക്ക് ചാച്ചാ നെഹ്റു മെമ്മോറിയൽ ട്രോഫി, സർട്ടിഫിക്കറ്റ്, ക്യാഷ് പ്രൈസ് എന്നിവ നൽകി ആദരിക്കും.

വനിതാ ശിശു വികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ, ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോൺ, തിരുവനന്തപുരം മേയർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തുടങ്ങിയ വിശിഷ്ട വ്യക്തികൾ ചടങ്ങിൽ പങ്കെടുക്കും. ഉജ്ജ്വലബാല്യം പുരസ്‌കാര വിതരണത്തിനൊപ്പം കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറും.

കുട്ടികൾക്കെതിരായ അതിക്രമങ്ങളും ചൂഷണങ്ങളും സംഭവിച്ചതിനുശേഷം ഇടപെടുന്നതിൽ മാത്രം ശിശുസംരക്ഷണ പ്രവർത്തനങ്ങൾ ഒതുങ്ങരുത്. അപകടസാധ്യതയുള്ള സാഹചര്യങ്ങൾ മുൻകൂട്ടി തിരിച്ചറിഞ്ഞ് കുട്ടികൾക്ക് സമയബന്ധിതമായ സംരക്ഷണം ഉറപ്പാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. ലൈംഗികാതിക്രമം, ശാരീരികവും മാനസികവുമായ പീഡനം, അവഗണന, ബാലവേല, ബാലഭിക്ഷാടനം, മനുഷ്യക്കടത്ത്, ഓൺലൈൻ ചൂഷണം തുടങ്ങിയവ തടയുന്നതിന് വിവിധ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും ഏകോപിത പ്രവർത്തനം ശക്തിപ്പെടുത്തും.

അപകടസാധ്യതയുള്ള സാഹചര്യങ്ങളിൽ കഴിയുന്ന കുട്ടികളെ നേരത്തേ കണ്ടെത്തുന്നതിനായി സംസ്ഥാനവ്യാപകമായി കുടുംബ സുസ്ഥിരതാ മാപ്പിംഗ് നടപ്പാക്കുന്നതിനുള്ള നടപടി സ്വീകരിക്കും. ആലപ്പുഴയിൽ പോഷകാഹാരക്കുറവ് സംശയിക്കുന്ന സാഹചര്യത്തിൽ രണ്ടുവയസ്സുകാരന്റെ മരണത്തെത്തുടർന്ന് ചേർന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്.

സ്‌കൂളുകൾ, അങ്കണവാടികൾ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, ജില്ലാ ശിശു സംരക്ഷണ യൂണിറ്റുകൾ, ആരോഗ്യപ്രവർത്തകർ, പോലീസ് തുടങ്ങിയവയുടെ സഹകരണത്തോടെയായിരിക്കും കുടുംബങ്ങളുടെയും കുട്ടികളുടെയും സാഹചര്യങ്ങൾ വിലയിരുത്തുക. പോഷകാഹാരക്കുറവ്, അവഗണന, കുടുംബത്തിലെ അതിക്രമങ്ങൾ, ബാലവേല, ഭിക്ഷാടനം, പഠനം ഉപേക്ഷിക്കൽ, ലഹരിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, വിവിധ തരത്തിലുള്ള ചൂഷണങ്ങൾ തുടങ്ങിയ അപകടസാധ്യതകൾ നേരിടുന്ന കുട്ടികളെ കണ്ടെത്തി ആവശ്യമായ സംരക്ഷണവും പുനരധിവാസവും ഉറപ്പാക്കും.

വനിതാ ശിശു വികസന വകുപ്പ്, ആരോഗ്യം, പോലീസ്, തദ്ദേശസ്വയംഭരണം തുടങ്ങിയ വകുപ്പുകൾ സംയുക്തമായി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും. നിലവിലുള്ള ശിശുസംരക്ഷണ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിനൊപ്പം അപകടസാധ്യതകൾ മുൻകൂട്ടി കണ്ടെത്തി പ്രതിരോധ നടപടികൾ സ്വീകരിക്കാനും ഇതിലൂടെ സാധിക്കും. ഓരോ കുട്ടിക്കും സുരക്ഷിതമായ ബാല്യവും തുല്യ അവസരങ്ങളും ആത്മവിശ്വാസത്തോടെ വളരാനുള്ള അന്തരീക്ഷവും ഒരുക്കുന്നതിന് സമൂഹത്തിന്റെ സജീവ പങ്കാളിത്തം അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു.

വാർത്താസമ്മേളനത്തിൽ വനിതാ ശിശു വികസന വകുപ്പ് സ്പെഷ്യൽ സെക്രട്ടറി ഷീബ ജോർജ് ഐ.എ.എസ് പങ്കെടുത്തു.

Government recognition for 52 children who have demonstrated excellence.

Related Stories
ജൻ ഇന്ത്യ പദയാത്ര നവംബർ 20ന് കണ്ണൂരിൽ. പതിനായിരങ്ങൾ അണിനിരക്കുമെന്ന് മന്ത്രി ഒ.ജെ.ജനീഷ്

Nov 13, 2026 11:48 PM

ജൻ ഇന്ത്യ പദയാത്ര നവംബർ 20ന് കണ്ണൂരിൽ. പതിനായിരങ്ങൾ അണിനിരക്കുമെന്ന് മന്ത്രി ഒ.ജെ.ജനീഷ്

ജൻ ഇന്ത്യ പദയാത്ര നവംബർ 20ന് കണ്ണൂരിൽ. പതിനായിരങ്ങൾ അണിനിരക്കുമെന്ന് മന്ത്രി...

Read More >>
കാസർഗോഡ്–വയനാട് 400 കെവി ലൈൻ: നഷ്ടപരിഹാര പാക്കേജ് വർധിപ്പിച്ച് സർക്കാർ ഉത്തരവിറക്കി. സണ്ണി ജോസഫിൻ്റെ മികച്ച ഇടപെടൽ ഫലം കണ്ടു. ഭൂവുടമകൾക്ക് ആശ്വാസം

Nov 13, 2026 07:07 PM

കാസർഗോഡ്–വയനാട് 400 കെവി ലൈൻ: നഷ്ടപരിഹാര പാക്കേജ് വർധിപ്പിച്ച് സർക്കാർ ഉത്തരവിറക്കി. സണ്ണി ജോസഫിൻ്റെ മികച്ച ഇടപെടൽ ഫലം കണ്ടു. ഭൂവുടമകൾക്ക് ആശ്വാസം

കാസർഗോഡ്–വയനാട് 400 കെവി ലൈൻ: നഷ്ടപരിഹാര പാക്കേജ് വർധിപ്പിച്ച് സർക്കാർ ഉത്തരവിറക്കി. സണ്ണി ജോസഫിൻ്റെ മികച്ച ഇടപെടൽ ഫലം കണ്ടു. ഭൂവുടമകൾക്ക്...

Read More >>
ഇത്തവണ സംസ്ഥാന സ്‌കൂൾ ശാസ്ത്രോത്സവം മണ്ണാർക്കാട്ട്. നവംബർ 17 മുതൽ 21 വരെ.ലോഗോ പ്രകാശനം ചെയ്തു.

Nov 12, 2026 03:33 PM

ഇത്തവണ സംസ്ഥാന സ്‌കൂൾ ശാസ്ത്രോത്സവം മണ്ണാർക്കാട്ട്. നവംബർ 17 മുതൽ 21 വരെ.ലോഗോ പ്രകാശനം ചെയ്തു.

ഇത്തവണ സംസ്ഥാന സ്‌കൂൾ ശാസ്ത്രോത്സവം മണ്ണാർക്കാട്ട്. നവംബർ 17 മുതൽ 21 വരെ.ലോഗോ പ്രകാശനം...

Read More >>
ലേബർ കോഡ്: സംസ്ഥാനത്തിൻ്റെ കരട് റിപ്പോർട്ട് പൂർത്തിയാക്കി മുഖ്യമന്ത്രിക്ക് കൈമാറി.

Nov 12, 2026 01:55 PM

ലേബർ കോഡ്: സംസ്ഥാനത്തിൻ്റെ കരട് റിപ്പോർട്ട് പൂർത്തിയാക്കി മുഖ്യമന്ത്രിക്ക് കൈമാറി.

ലേബർ കോഡ്: സംസ്ഥാനത്തിൻ്റെ കരട് റിപ്പോർട്ട് പൂർത്തിയാക്കി മുഖ്യമന്ത്രിക്ക്...

Read More >>
കെപിസിസി പ്രസിഡൻ്റ് സ്ഥാനം; വീണ്ടും  മാത്യു കുഴൽനാടനിലേക്ക് ?

Nov 10, 2026 05:42 PM

കെപിസിസി പ്രസിഡൻ്റ് സ്ഥാനം; വീണ്ടും മാത്യു കുഴൽനാടനിലേക്ക് ?

കെപിസിസി പ്രസിഡൻ്റ് സ്ഥാനം; വീണ്ടും മാത്യു കുഴൽനാടനിലേക്ക്...

Read More >>
സഹകരണ ബാങ്കുകളിൽ കുടിശികയായവർക്ക് ആശ്വാസം. റിസ്ക് ഫണ്ട് നിബന്ധനകളിൽ ഇളവ് പ്രഖ്യാപിച്ച് മന്ത്രി എം.ലിജു

Nov 10, 2026 02:03 PM

സഹകരണ ബാങ്കുകളിൽ കുടിശികയായവർക്ക് ആശ്വാസം. റിസ്ക് ഫണ്ട് നിബന്ധനകളിൽ ഇളവ് പ്രഖ്യാപിച്ച് മന്ത്രി എം.ലിജു

സഹകരണ ബാങ്കുകളിൽ കുടിശികയായവർക്ക് ആശ്വാസം. റിസ്ക് ഫണ്ട് നിബന്ധനകളിൽ ഇളവ് പ്രഖ്യാപിച്ച് മന്ത്രി...

Read More >>
Top Stories